മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ധരിച്ച ജാക്കറ്റ് വാങ്ങുന്നതിനു തിക്കും തിരക്കും; സൈറ്റ് ഹാങ്ങായി
റിയാദ്: കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ ഡയറക്ടർ ബോർഡ് മീറ്റിംഗിനിടെ ധരിച്ച സ്പെഷ്യൽ ജാക്കറ്റ് വാങ്ങുന്നതിനായി ഓൺലൈനിൽ വലിയ തള്ളിക്കയറ്റമെന്ന് റിപ്പോർട്ട്.
അന്താരാഷ്ട്ര ബ്രാൻഡായാ ഫ്രാങ്ക് നമാനിയുടെ ജാക്കറ്റായിരുന്നു മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ മീറ്റിംഗിനിടെ ധരിച്ചിരുന്നത്.
ഫ്രാങ്ക് നമാനിയുടെ ജാക്കറ്റ് ധരിച്ച് രാജകുമാരൻ മീറ്റിംഗിൽ പങ്കെടുത്തതോടെ അതേ മോഡലിലുള്ള ജാക്കറ്റ് വാങ്ങുന്നതിനായി കംബനിയുടെ വെബ്സൈറ്റിൽ സൗദികൾ വ്യാപകമായി സന്ദർശിച്ചതിനെത്തുടർന്ന് സൈറ്റ് ഹാങ്ങ് ആയതായി റിപ്പോർട്ടുകാൾ സൂചിപ്പിക്കുന്നു.
അതേ സമയം തങ്ങളുടെ ബ്രാൻഡിനു പെട്ടെന്ന് വലിയ ഡിമാൻഡ് ഉണ്ടാക്കാൻ കാരാണക്കാരനായ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനു കംബനി പ്രത്യേകം നന്ദി അറിയിച്ചതോടൊപ്പം സൈറ്റ് ഹാങ് ആയെങ്കിലും ജാക്കറ്റ് വാങ്ങാനുദ്ദേശിക്കുന്നവർക്ക് പ്രത്യേക ലിങ്ക് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
