മൂന്ന് പതിറ്റാണ്ടോളം ജിദ്ദയിൽ പ്രവാസിയായിരുന്ന പെരിന്തൽമണ്ണ സ്വദേശി നാട്ടിൽ നിര്യാതനായി.
മൂന്ന് പതിറ്റാണ്ടോളം ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ശാന്തപുരം സ്വദേശി പട്ടിക്കാട് റെയിൽവേ ഗേറ്റിനു സമീപത്തെ പരേതനായ കൊടുവായക്കൽ ഹംസയുടെ മകൻ കെ. വി. മുഹമ്മദ് അഷ്‌റഫ് (67) നിര്യാതനായി.
ദീർഘ കാലം ജിദ്ദയിൽ ജാംജും കളർ ലാബിൽ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അഷ്‌റഫ്, അതിനു ശേഷം ഷറഫിയയിൽ സ്മാർട്ട് ഗാർമെൻറ്സ് എന്ന സ്ഥാപനം സ്വന്തമായി നടത്തിയിരുന്നു. നിലവിൽ പാണ്ടിക്കാട് നിയോ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറായിരുന്നു.
ഭാര്യ : ബൽകീസ്( ആനക്കയം) മക്കൾ : നിസാർ അഹമ്മദ് (അഡ്മിൻ, നിയോ ഹോസ്പിറ്റൽ) അജ്മൽ നിയാസ്, നിബ, നിഷ്മ ഷെറിൻ. മരുമക്കൾ : വി. പി. സാഹിർ (ഖത്തർ),നഹീമ (കുന്നക്കാവ്). സഹോദരങ്ങൾ : അബ്ദുല്ല, കുഞ്ഞിമുഹമ്മദ്, (ബാപ്പു), അക്ബർ (ബക്കർ), സൈനബ, ഖദീജ, സുബൈദ (പരേത)
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
