വിസിറ്റിംഗ് വിസക്കാർക്കും ആശ്രിത വിസയിലുള്ളവർക്കും അബ്ഷിറിൽ രെജിസ്റ്റർ ചെയ്യാം
ജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശികളുടെ ആശ്രിതർക്കും വിസിറ്റിംഗ് വിസയിലുള്ളവർക്കുമെല്ലാം ഇനി മുതൽ അബ്ഷിറിൽ രെജിസ്റ്റർ ചെയ്യാമെന്ന് ജവാസാത്ത് അറിയിച്ചു.
ആശ്രിത വിസയിലുള്ളവർ ഇഖാമ നംബർ ഉപയോഗിച്ചും വിസിറ്റിംഗ് വിസക്കാരും ഗൾഫ് പൗരന്മാരും ബോർഡർ നംബർ ഉപയോഗിച്ചുമാണു രെജിസ്റ്റ്രേഷൻ നടത്തേണ്ടത്.
കിയോസ്ക് മെഷീനുകൾ വഴിയോ ജവാസാത്ത് ഓഫീസുകൾ വഴിയോ ബാങ്ക് അക്കൗണ്ടുകൾ വഴിയോ അബ്ഷിർ ആക്റ്റിവേറ്റ് ചെയ്യാം.
രാജ്യത്തെ വിദേശികൾക്ക് ജവാസാത്ത് നൽകുന്ന ഡിജിറ്റൽ സേവനങ്ങളുടെ തുടർച്ചയായിട്ടാണു പുതിയ സംവിധാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
