അവസാന നിമിഷം സൗദിയിൽ പ്രവേശിച്ചത് നൂറ് കണക്കിന് മലയാളികൾ
റിയാദ്: ബുധനാഴ്ച രാത്രി 9 മണി മുതൽ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന വാർത്ത വന്നതിനെത്തുടർന്ന് അതിർത്തിയടക്കും മുംബ് പെട്ടെന്ന് സൗദിയിൽ കടക്കാനുള്ള ശ്രമത്തിലായിരുന്നു 14 ദിവസം യു എ ഇയിൽ താമസിച്ച നൂറ് കണക്കിന് മലയാളികൾ.
വിമാന സർവീസുകൾ പലതും ഉച്ചയോടെ റദ്ദാക്കപ്പെട്ടതോടെ പിന്നീട് ബസ് മാർഗം സൗദിയിൽ പ്രവേശിക്കാനുള്ള ശ്രമത്തിലായിരുന്നു പലരും.
മണിക്കൂറുകൾ മാത്രമേ ഇനി അതിർത്തികൾ അടക്കാൻ ബാക്കിയുള്ളൂ എന്ന ഞങ്ങളുടെ ഓർമ്മപ്പെടുത്തൽ കിട്ടുന്ന ബസിനു സൗദിയിലേക്ക് കടക്കുന്നതിനു ശ്രമിക്കുന്നതിനു പ്രചോദനമായതായി പലരും ഞങ്ങളെ പിന്നീട് അറിയിച്ചു.
9 മണി കഴിഞ്ഞിട്ടും ജവാസാത്ത് പ്രക്രിയകൾ ബാക്കിയുണ്ടായിരുന്നതിനാൽ രാത്രി 11 മണിക്ക് ശേഷവും സൗദി അതിർത്തി കടക്കാൻ സാധ്യമായതായും അനുഭവസ്ഥർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa