വിദേശികൾക്കുള്ള ഇ ഇഖാമ സംവിധാനം സൗദി ആഭ്യന്തര മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
റിയാദ്: അബ്ഷിർ വഴി ഇഷ്യു ചെയ്ത് മൊബൈലിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഇ ഇഖാമ സംവിധാനം സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സ ഊദ് ബിൻ നായിഫ് രാജകുമാരൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഒറിജിനൽ ഇഖാമയെടുക്കാൻ മറന്നാലും മൊബൈലിൽ സേവ് ചെയ്ത് വെക്കുന്ന ഇ ഇഖാമ വിദേശികൾക്ക് ഉപയോഗിക്കാൻ സാധിക്കും.
അതോടൊപ്പം ഗൾഫ് പൗരന്മാർക്കും വിസിറ്റിംഗ് വിസക്കാർക്കും ആശ്രിതർക്കുമെല്ലാം അബ്ഷിർ ഉപയോഗിക്കാനുള്ള സംവിധാനവും മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa