അവസാനം അറബികൾ ചൊവ്വയിലുമെത്തി; ഇത് അഭിമാന നിമിഷം
ദുബൈ : യു എ ഇയുടെ ഹോപ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി.
2020 ജൂലൈ 21 നു ജപ്പാനിലേ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ചൊവ്വാ പേടകം 49.4 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയത്.
അറബികൾ ചൊവ്വയിൽ എന്ന് ആലേഖനം ചെയ്ത ചിത്രത്തോടെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ദൗത്യ വിജയം പ്രഖ്യാപിച്ചിരുന്നു.
ഇതാദ്യമായാണ് അറബ് ലോകത്ത് നിന്ന് ഒരു രാജ്യം ചൊവ്വാ ദൗത്യം നിർവ്വഹിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
