Sunday, September 22, 2024
Saudi ArabiaTop Stories

വിശുദ്ധ റമളാനിലേക്കിനി 59 ദിവസം മാത്രം ബാക്കി

ജിദ്ദ: ശനിയാഴ്ച റജബ് മാസം ആരംഭം കുറിക്കുന്നതോടെ വിശുദ്ധ റമളാനിലേക്ക് പ്രവേശിക്കാൻ ഇനി വെറും 59 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്ന് സൗദി വാന നിരീക്ഷകൻ ഖാലിദ് അസ ആഖ് പറഞ്ഞു.

റജബ് മാസം 29 ദിവസവും ശ അബാൻ മാസം 30 ദിവസവും ലഭിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണു 59 ദിവസങ്ങൾ കഴിഞ്ഞാൽ റമളാൻ ആഗതമാകുമെന്ന് ഖാലിദ് അസആഖ് പറയാൻ കാരണം.

വെള്ളിയാഴ്ച മാസപ്പിറവി ദർശിച്ചതിനാൽ കേരളത്തിലും ശനിയാഴ്ചയായിരിക്കും റജബ് ആരംഭം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്