സുരക്ഷിതമായ യാത്രക്ക് പാലിക്കേണ്ട 9 കാര്യങ്ങളെക്കുറിച്ച് സൗദി മുറൂറിന്റെ ഓർമ്മപ്പെടുത്തൽ
ജിദ്ദ: സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി വാഹനങ്ങളോടിക്കുന്നവർ പാലിക്കേണ്ട 9 കാര്യങ്ങളെക്കുറിച്ച് സൗദി മുറൂർ ഓർമ്മപ്പെടുത്തി.
അനുവദിക്കപ്പെട്ട വേഗതയിൽ മാത്രം വാഹനമോടിക്കുക, വേഗതയും റോഡുകൾ മാറുന്നതും ഒഴിവാക്കാനായി ആവശ്യമായ സമയമെടുത്ത് കൊണ്ട് യാത്ര ചെയ്യുക, സുരക്ഷിതമായ അകലം പാലിക്കുക, ഡ്രൈവിംഗിൽ ശ്രദ്ധയൂന്നുകയും റോഡിൽ നിന്ന് ശ്രദ്ധ തെറ്റാതിരിക്കുകയും ചെയ്യുക.
ട്രാക്കുകളും ദിശകളും മാറുംബോൾ സിഗ്നലുകൾ പ്രവർത്തിപ്പിക്കുക, റോഡിൽ ആദ്യം പ്രവേശിച്ചവർക്കുള്ള മുൻ ഗണനാ അവകാശം വക വെച്ച് കൊടുക്കുക, കഠിനമായ കാലാവസ്ഥയിൽ വളരെ ശ്രദ്ധാപൂർവ്വം വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് സ്ഥിരമായി ഉപയോഗിക്കുക, റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് മുന്നറിയിപ്പ് ലൈറ്റുകൾ ഉപയോഗപ്പെടുത്തുക എന്നിവയാണ് 9 കാര്യങ്ങൾ.
ഇവ പാലിക്കുന്നത് ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും സഹായകരമാകുമെന്ന് മുറൂർ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa