റെസ്റ്റോറന്റ്,കോഫീ ഷോപ്പ്, ഹൈപർ മാർക്കറ്റ് തുടങ്ങി വിവിധ മേഖലകളിൽ സൗദിവത്ക്കരണം നടപ്പാക്കുമെന്ന് മന്ത്രി
റിയാദ്: എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നതിനു സൗദി യുവതീ യുവാക്കളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണു തങ്ങളുള്ളതെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി പ്രസ്താവിച്ചു.
വിദ്യാഭ്യാസം, അഭിഭാഷകവൃത്തി, റെസ്റ്റോറന്റ്, കോഫീഷോപ്പ്, ഹൈപർ മാർക്കറ്റ് എന്നീ മേഖലകളിൽ സൗദിവത്ക്കരണ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫ്ലക്സിബിൾ വർക്ക് സിസ്റ്റം വഴി യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഒഴിവ് സമയത്ത് തൊഴിൽ വിപണിയിൽ ഇടപെടുന്നതിനുള്ള അവസരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
2019-20 വർഷങ്ങളിലെ സൗദിവത്ക്കരണ പദ്ധതികളുടെ ഫലമായി 4,20,000 ത്തിലധികം സൗദീ യുവതീ യുവാക്കൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ സാധിച്ചതായും മന്ത്രി അൽ രാജ് ഹി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa