സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ കുറവ്
റിയാദ്: സൗദിയിൽ 327 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 318 പേർ സുഖം പ്രാപിച്ചു.
നിലവിൽ 2455 പേരാണ് ചികിത്സയിലുള്ളത്. അതേ സമയം ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 497 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് 500 നു മുകളിലായിരുന്നു.
അഞ്ച് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ കൊറോണ മൂലം മരിച്ചത്.
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നമസ്ക്കരിക്കാനെത്തിയവരിൽ കൊറോണ സ്ഥിരീകരിച്ചത് മൂലം 125 പള്ളികളാണു അടച്ചത്. അതിൽ 105 പള്ളികൾ അണു വിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
