Tuesday, September 24, 2024
Saudi ArabiaTop Stories

നിയമം പ്രാബല്യത്തിൽ: നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിനു ഇനി ചിലവേറും

കരിപ്പൂർ: ഏതെങ്കിലും ഇന്ത്യൻ എയർപോർട്ടിൽ ഇറങ്ങുന്ന ഗൾഫ്, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള യത്രക്കാർക്ക് ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു.

തിങ്കളാഴ്ച അർദ്ധരാത്രി 11.59 മുതൽ നിയമം പ്രാബല്യത്തിൽ വന്നതോടെ ചൊവ്വാഴ്ച മുതൽ നാട്ടിൽ ഇറങ്ങുന്ന പ്രവാസികൾക്ക് ഇനി പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിസൽറ്റും മോളിക്യുലാർ ടെസ്റ്റും നിർബന്ധമായിരിക്കുകയാണ്.

പി സി ആർ ടെസ്റ്റ്‌ ചാർജ്ജിനു പുറമെ നാട്ടിലെത്തുന്ന സമയം എയർപോർട്ടിൽ വെച്ച് നടത്തുന്ന മോളിക്യുലാർ ടെസ്റ്റിനുള്ള തുകയും യാത്രക്കാർ സ്വന്തം പോക്കറ്റിൽ നിന്നും നൽകേണ്ടി വരുമെന്നത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കും. കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്കായിരിക്കും ഇത് വലിയ തിരിച്ചടിയാകുക.

അതേ സമയം പുതിയ നിബന്ധനകളും മറ്റും കാരണമായി പല പ്രവാസികളും നാട്ടിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര മാറ്റി വെക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്