സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി
തബൂക്ക്: സൗദി പൗരനെ വെടി വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മറ്റൊരു സൗദി പൗരനെ ഇന്ന് തബൂക്കിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മർസൂഖ് അൽ ഹുവൈത്തി എന്ന സൗദി പൗരനാണു ഫഹദ് അൽ അത് വി എന്ന സൗദി പൗരനെ വെടി വെച്ച് കൊലപ്പെടുത്തിയത്.
വധ ശിക്ഷ വിധിച്ച ക്രിമിനൽ കോർട്ടിന്റെ ഉത്തരവ് അപ്പീൽ കോടതിയും പിന്നീട് സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
