Sunday, November 24, 2024
GCCTop Stories

അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 31 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു

അതേ സമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർ പ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.

വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാർ നിലവിലുണ്ടെങ്കിലും സൗദി അറേബ്യയുമായി ഇത് വരെ കരാർ ഒപ്പിടാത്തത് ആയിരക്കണക്കിന് പ്രവാസികളെയാണു പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.

എയർ ബബിൾ കരാർ ഉടൻ നിലവിൽ വരുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ കഴിഞ്ഞ വർഷാവസാനം മുതൽ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഇത് വരെ കരാർ യാഥാർത്ഥ്യമായിട്ടില്ല.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്