Sunday, September 22, 2024
Saudi ArabiaTop StoriesU A E

യു എ ഇയിൽ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികൾക്ക് കാരുണ്യവുമായി വീണ്ടും യു എ ഇ ഭരണകൂടം; ടൂറിസ്റ്റ് വിസാ കാലാവധി നീട്ടി നൽകും

ദുബൈ : ടൂറിസ്റ്റ് വിസകളിൽ യു എ ഇയിലെത്തുകയും വിസാ കാലാവധി അവസാനിക്കുകയും ചെയ്തവർക്ക് ആശ്വാസമായി യു എ ഇ സർക്കാരിന്റെ തീരുമാനം വീണ്ടും.

വിസാ കാലവധികൾ അവസാനിച്ചവർക്ക് മാർച്ച് 31 വരെ യു എ ഇയിൽ തുടരാൻ അനുമതി നൽകുന്നതാണ് പുതിയ തീരുമാനം.

ഇത് പ്രകാരം നിലവിൽ യു എ ഇയിലുള്ള  സന്ദർശകരുടെ വിസാ കാലാവധി മാർച്ച് 31 വരെ .നീട്ടി നൽകാൻ തുടങ്ങിയിട്ടുണ്ട്.

ഇതിനു മുമ്പും സൗജന്യമായി സന്ദർശക വിസകൾ ഒരു മാസത്തേക്ക് പുതുക്കി നല്കിയ യു എ ഇ സർക്കാരിന്റെ അനുഭാവപൂർണ്ണമായ തീരുമാനം പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്