Sunday, November 24, 2024
Saudi ArabiaTop Stories

ഒരു മാസം മുമ്പ് പുതിയ വിസയിലെത്തിയ മലയാളി നഴ്സ് റിയാദിൽ മരിച്ചു

റിയാദ്: നാട്ടിൽ നിന്ന് ഒരു മാസം മുമ്പ്‌ പുതിയ വിസയിൽ റിയാദിലെത്തിയ മലയാളി ന​ഴ്​സ്​ ഹൃദയാഘാതം മൂലം മരിച്ചു.

പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുൺ നിവാസിൽ രാജിമോൾ (32) ആണ്​ ആശുപത്രിയിൽ വെച്ച് മരിച്ചത്​.

ദല്ല ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഭർത്താവ്: എം.ആർ. അഖിൽ. പിതാവ്​: രാമചന്ദ്രൻ, മാതാവ്​: വിജയമ്മ.

മൃതദേഹം നാട്ടിൽ അയക്കാനുള്ള നിയമനടപടി ക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റിയാസ് സിയാംകണ്ടം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്