സൗദിയിൽ ഹജ്ജ് മന്ത്രിയെയും സിവിൽ ഏവിയേഷൻ മേധാവിയേയും ഒഴിവാക്കി രാജാവിന്റെ ഉത്തരവ്
റിയാദ്: സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ: മുഹമ്മദ് സ്വാലിഹ് ബന്ദനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി സൽമാൻ രാജാവിന്റെ ഉത്തരവ്.
പകരം ഡോ: ഉസാം ബിൻ സ അദ് ബിൻ സ ഈദിനു ഹജ്ജ് ഉംറ കാര്യ വകുപ്പിന്റെ ചുമതല നൽകിയിട്ടുണ്ട്.
മറ്റൊരു സുപ്രധാന ഉത്തരവിൽ സൗദി സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ ഹാദി അൽ മൻസൂരിയെ തൽസ്ഥാനത്ത് നിന്ന് നീക്കുകയും പകരം അബ്ദുൽ അസീസ് അദ ഈലജിനെ നിയമിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
