തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ ശക്തമായ പൊടിക്കാറ്റിനെ വക വെക്കാതെ തന്റെ ജോലിയിൽ മുഴുകി ക്ലീനിങ് തൊഴിലാളി; വീഡിയോ വൈറലാകുന്നു

അൽ ഖസീം: സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ പൊടിക്കാറ്റായിരുന്നു അനുഭവപ്പെട്ടത്.

ഇതിനിടെ ശക്തമായ പൊടിക്കാറ്റിനെ വക വെക്കാതെ തന്റെ ജോലി നിർവ്വഹിച്ച് കൊണ്ടിരിക്കുന്ന ഒരു ക്ലീനിംഗ് തൊഴിലാളി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായി.

ഉനൈസയിൽ പൊടിക്കാറ്റിനിടയിലും റോഡരികികെ ചപ്പ് ചവറുകൾ നീക്കം ചെയ്യുന്ന തൊഴിലാളിയുടെ വീഡിയോ  ആരോ പകർത്തിയത് വൈറലാകുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ പ്രസ്തുത വീഡിയോയും സൗദിയിൽ ഇന്നലെയുണ്ടായ പൊടിക്കാറ്റിൽ പൊടി പടലങ്ങൾ അന്തരീക്ഷത്തിൽ ഉരുണ്ട് കൂടുകയും ചെയ്ത ദൃശ്യവും കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്