Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ റി എൻട്രി വിസ കാലാവധി കുറച്ചു; കാലാവധി തൊഴിലാളിക്ക് നീട്ടാൻ സാധിക്കില്ല: റി എൻട്രിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പതിമൂന്ന് കാര്യങ്ങൾ

ജിദ്ദ: തൊഴിലാളിക്ക് സ്വന്തം അബ്ഷിറിൽ നിന്ന് റി എൻട്രി വിസ സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ ഇഷ്യു ചെയ്യാനുള്ള അവകാശം നിലവിൽ വന്നതോടെ റി എൻട്രി വിസയുമായി ബന്ധപ്പെട്ട് സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പതിമൂന്ന്  കാര്യങ്ങൾ ഇവയാണ്:

  1. റി എൻട്രി വിസ ഇഷ്യു ചെയ്ത ശേഷം സൗദിയിൽ കഴിയാനുള്ള കാലാവധി 30 ദിവസമായി കുറച്ചു. (നേരത്തെ ഇത് 90 ദിവസം ആയിരുന്നു).

2. തൊഴിലാളി റി എൻട്രി വിസ ഇഷ്യു ചെയ്യുന്ന കാര്യം തൊഴിലുടമയെ അറിയിക്കും.

3. റി എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള അപേക്ഷ അബ്ഷിറിൽ നിന്ന് 10 ദിവസത്തിനുള്ളിൽ കാൻസൽ ചെയ്യാൻ തൊഴിലാളിക്ക് സാധിക്കും.

4. തൊഴിലാളി ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്യാൻ സ്പോൺസർക്ക് സാധിക്കില്ല.

5. തൊഴിലാളിക്ക് സ്വയം അബ്ഷിറിൽ നിന്ന് റി എൻട്രി വിസ ഇഷ്യു ചെയ്യാമെങ്കിലും പഴയത് പോലെ സ്പോൺസർക്കും തൊഴിലാളിക്ക് വേണ്ടി റി എൻട്രി വിസ ഇഷ്യു ചെയ്യാൻ സാധിക്കും.

6. രേഖാമൂലമുള്ള തൊഴിൽ കരാർ കാലാവധി അവസാനിച്ച ശേഷം തൊഴിലാളിക്ക് റി എൻട്രി വിസക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ( എക്സിറ്റോ സ്പോൺസർഷിപ്പ് മാറ്റമോ സാധ്യമാകും എന്ന് സാരം).

7. റി എൻട്രി വിസാ കാലാവധി നീട്ടാൻ തൊഴിലാളിക്ക് സാധിക്കില്ല. അതേ സമയം തൊഴിലാളി ഇഷ്യു ചെയ്ത വിസയാണെങ്കിൽ പോലും സ്പോൺസർക്ക് കാലാവധി നീട്ടി നൽകാം.

8. തൊഴിലാളിയുടെ ഇഖാമ പ്രഫഷൻ ഉള്ളതായിരിക്കണം.(ഗാർഹിക തൊഴിലാളികൾ പോലുള്ള പ്രഫഷൻ പറ്റില്ല). തൊഴിലാളിക്ക് രേഖാമൂലമുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം.

9. പാസ്പോർട്ടിൽ മിനിമം 90 ദിവസം കാലാവധി വേണം. ഇഖാമയിൽ റി എൻട്രി വിസക്ക്  ആവശ്യമായത്ര കാലാവധി ഉണ്ടായിരിക്കണം.

10. തൊഴിലാളി സൗദിക്കകത്തായിരിക്കണം. ട്രാഫിക് ഫൈൻ ഉണ്ടാകാൻ പാടില്ല.

11. തൊഴിലാളി റി എൻട്രി വിസയിൽ നാട്ടിൽ പോയി കരാർ പ്രകാരമുള്ള കാലാവധി പൂർത്തിയാക്കാൻ മടങ്ങിയെത്തിയില്ലെങ്കിൽ പിന്നീട് എന്നെന്നേക്കുമായി സൗദിയിലേക്ക് ജോലിക്ക് വരുന്നതിനു  വിലക്കേർപ്പെടുത്തും.

12. സ്വയം റി എൻട്രി ഇഷ്യു ചെയ്യുന്നതിനു തൊഴിലാളിക്ക് അബ്ഷിർ അക്കൗണ്ട് ഉണ്ടായിരിക്കണം.

13. പുതിയ നിയമ പ്രകാരം റി എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള ഫീസ് തൊഴിലാളിയാണു വഹിക്കേണ്ടത്. എന്നിവയാണ് പുതിയ നിയമ പ്രകാരം റി എൻട്രിയുമായി ബന്ധപ്പെട്ട് അറിഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്