അതിവേഗം ലക്ഷ്യത്തിലേക്ക്; സൗദിയിൽ ഒരു കോടിയിലധികം കൊറോണ വാക്സിൻ ഡോസ് നൽകി
റിയാദ്: കൊറോണയെ തുരത്താനുള്ള മാർഗങ്ങളുടെ ഭാഗമായി സൗദിയിൽ നടക്കുന്ന വാക്സിൻ യജ്ഞം വൻ വിജയത്തിലേക്ക്.
ഇതിനകം ഒരു കോടിയിലധികം ഡോസ് വാക്സിനുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഒന്നര ലക്ഷം ഡോസുകളാണു നൽകിയത്.
അതേ സമയം സൗദിയിൽ പുതുതായി 1090 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9785 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1333 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa