ഖുതുബക്കിടെ ഹറമിലെ മിംബറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി; വീഡിയോ
മക്ക: വെള്ളിയാഴ്ച ഖുതുബക്കിടെ ഒരു വ്യക്തി മസ്ജിദുൽ ഹറാമിലെ മിംബറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത് സുരക്ഷാ ഉദ്യോഗസ്ഥർ വിഫലമാക്കി.
മിംബറിനു സമീപത്തുണ്ടായിരുന്ന സുരക്ഷാ വിഭാഗം ഉദ്യോഗ്യസ്ഥർ ഉടൻ അയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇഹ്രാം വേഷത്തിലുള്ള ഒരു വ്യക്തിയാണ് മിംബറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.
സംഭവത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചതായി മക്ക പോലീസ് അറിയിച്ചു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
