Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വരുമ്പോൾ ഒരു ഡോസ് വാക്സിൻ മാത്രമെടുത്തവർക്ക് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കില്ല; ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ബാധകം; വിഖായ

ജിദ്ദ: സൗദിയിലേക്ക് വരുന്ന ജിസിസി പൗരന്മാർ, പുതിയ വിസക്കാർ തുടങ്ങിയവർ സൗദിയിൽ അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ച വിവരം https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യണമെന്ന് സൗദി വിഖായ (പബ്ളിക് ഹെൽത്ത് അതോറിറ്റി) ഓർമ്മപ്പെടുത്തി.

ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രാസെനിക്ക, മൊഡേണ എന്നിവയുടെ ഒരു ഡോസ് വാക്സിൻ മാത്രമാണു സ്വീകരിച്ചതെങ്കിൽ അവർക്ക് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിർബന്ധമാകുമെന്നും വിഖായ അറിയിച്ചു.

ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രാസെനിക്ക, മൊഡേണ എന്നീ വാക്സിനുകളാണെങ്കിൽ രണ്ട് ഡോസും ജോൺസൺ വാക്സിൻ ആണെങ്കിൽ ഒരു ഡോസും സ്വീകരിച്ചവർക്ക് മാത്രം രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കും പ്രകാരമാണു ഇപ്പോൾ ഫോം സജ്ജീകരിച്ചിട്ടുള്ളത്.

അതേ സമയം രാജ്യത്തെ സ്വദേശികളും വിദേശികളും പ്രതിരോധ ശേഷി നേടിയവരാണെങ്കിൽ ആ വിവരം തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യപ്പെടും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരും കൊറോണ വന്ന് സുഖം പ്രാപിച്ച് 6 മാസം കഴിയാത്തവരുമാണു പ്രതിരോധ ശേഷി നേടിയവരെന്നും വിഖായയുടെ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്