സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത; വിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് ഇഖാമ, റി എൻട്രി, വിസിറ്റിംഗ് വിസ കാലാവധികൾ സൗജന്യമായി നീട്ടി നൽകാൻ സല്മാൻ രാജാവിൻ്റെ ഉത്തരവ്
റിയാദ്: സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ ഇഖാമ കാലാവധിയും റി എൻട്രി വിസാ കാലാവധിയും വിസിറ്റിംഗ് വിസ കാലാവധിയും യാതൊരു ഫീസുമില്ലാതെ നീട്ടി നൽകാൻ സല്മാൻ രാജാവിൻ്റെ ഉത്തരവ്.
ശവ്വാൽ 21 അഥവാ ജൂൺ 2 വരെയാണു കാലാവധികൾ സൗജന്യമായി നീട്ടി നൽകാൻ രാജാവ് ഉത്തരവിട്ടിട്ടുള്ളത്. ഇത് പ്രകാരം കാലാവധികൾ നീട്ടി നൽകുന്ന പ്രക്രിയകൾ ആരംഭിച്ചതായി സൗദി ജവാസാത്ത് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് രാജാവിൻ്റെ ഉത്തരവ് വലിയ ആശ്വാസമാകും.
കൊറോണ കാരണം രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും ഉണ്ടായ സാംബത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായാണു ഈ തീരുമാനം.
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററുമായി ചേർന്ന് കൊണ്ട് ജവാസാത്തിനെ നേരിട്ട് സമീപിക്കാതെ ഓട്ടോമാറ്റിക്കായി പുതുക്കൻ നടപടികൾ പൂർത്തീകരിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa