Saturday, November 16, 2024
Saudi ArabiaTop Stories

സൗദി പൗരനെ കഴുത്തിനു കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ കഴുത്തിനു കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരനെ ഇന്ന് റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹുസൈൻ ബിൻ ഹനാഫ് ഹഖ് വി എന്ന സൗദി പൗരനാണു ഹസൻ ബിൻ മസ് ഊദ് അൽ യാമി എന്ന സൗദി പൗരനെ കത്തി കൊണ്ട് കഴുത്തിനു കുത്തിക്കൊലപ്പെടുത്തിയത്.

രണ്ട് പേരും തമ്മിലുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ പോലീസ് പിടി കൂടുകയായിരുന്നു.

വിചാരണക്കൊടുവിൽ ക്രിമിനൽ കോർട്ട് പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതോടെ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്