360 സീറ്റുള്ള വിമാനത്തിൽ ഇന്ത്യക്കാരൻ ഒറ്റക്ക് മുംബൈയിൽ നിന്ന് ദുബൈയിലേക്ക് പറന്നത് വെറും 18,000 രൂപക്ക്
ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്കിനിടെ മുംബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനം ദുബൈയിലേക്ക് ഒരു യാത്രക്കാരനുമായി പറന്ന വാർത്ത ശ്രദ്ധേയമായി .
എമിറേറ്റ്സിന്റെ 360 സീറ്റുള്ള ബോയിംഗ് 777 എയർ ക്രാഫ്റ്റിലാണു ഭവേഷ് ജാവേരി എന്ന ഇന്ത്യക്കാരൻ ഒറ്റക്ക് മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് പറന്നത്.
ദുബൈയിലേക്ക് യാത്രാ വിലക്കുണ്ടെങ്കിലും യു എ ഇ ഗോൾഡൻ വിസ ലഭിച്ച വിദേശികൾക്കും യു എ ഇ പൗരന്മാർക്കും യാത്രാ വിലക്കില്ല. ഭവേഷ് ജവാരിക്ക് യു എ ഇ ഗോൾഡൻ വിസയുള്ളതാണു യാത്ര ചെയ്യാൻ സഹായകരമായത്. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ജെംസ് ഗ്രൂപ്പ് സിഇഒ ആണ് ഭവെഷ് ജവാരി.
യാത്രയക്കായി വെറും 18,000 രൂപയുടെ ടിക്കറ്റായിരുന്നു ജാവേരി പർച്ചേസ് ചെയ്തിരുന്നത് എന്നത് ശ്രദ്ധേയമാണ് .
വിമാനത്തിലേക്ക് കയറിയപ്പോൾ ക്യാബിന്‍ ക്രൂ ഒന്നടങ്കം കയ്യടിച്ച് ജാവേരിക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്. മുംബൈ ദുബൈ റൂട്ടിൽ മാത്രം 250 ഓളം തവണ വിമാന യാത്ര നടത്തിയ ജാവേരിക്ക് ഈ യാത്ര തീർത്തും അവിസ്മരണീയമായ അനുഭവമാകുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa