സൗദിയിൽ 13.5 മില്യൺ വാക്സിൻ ഡോസുകൾ നൽകി; 1183 പുതിയ രോഗികൾ
ജിദ്ദ: സൗദിയിൽ പുതുതായി 1183 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10152 ആയി.
1040 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. 14 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7309 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 1,35,38,582 ഡോസ് കൊറോണ വാക്സിൻ വിതരണം പൂർത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1,82,100 പേർക്കാണു കൊറോണ വാക്സിൻ നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa