സൗദി ട്രാഫിക് പോലീസിലെ രഹസ്യ വിഭാഗം നിയമ ലംഘകരെ പിടി കൂടുന്ന രംഗങ്ങൾ വൈറലാകുന്നു; വീഡിയോ കാണാം
റിയാദ്: സൗദി ട്രാഫിക് പോലീസിലെ രഹസ്യ വിഭാഗം ഗതാഗത നിയമ ലംഘകരെ പിന്തുടർന്ന് പിടി കൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വിവിധ നിയമ ലംഘനങ്ങൾ ദൃഷ്ടിയിൽ പെട്ട ട്രാഫിക് പോലീസിലെ സീക്രട്ട് വിംഗ് നിയമ ലംഘകരെ വലയിലാക്കുന്ന വ്യത്യസ്ത രംഗങ്ങൾ സംയോജിപ്പിച്ച് അധികൃതർ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.
സാധാരണ കാറുകളിൽ സഞ്ചരിക്കുന്ന രഹസ്യ പോലീസ് നിയമ ലംഘകർക്ക് സമീപത്തെത്തുംബോൾ മാത്രമാണ് കാറിൽ അത് വേറെ പ്രവർത്തിപ്പിക്കാതിരുന്ന എമർജൻസി ലൈറ്റുകൾ ഓൺ ചെയ്യാറുള്ളത്.
തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന ധാരണയിൽ മുന്നോട്ട് പോകുന്ന ഗതാഗത നിയമ ലംഘകർ പെട്ടെന്ന് തങ്ങൾക്കരികിലുള്ള സാധാരണ വാഹനത്തിൽ നിന്ന് എമർജൻസി ലൈറ്റുകൾ തെളിയുന്നത് കാണുകയും പോലീസ് കാർ ഹോൺ മുഴങ്ങുന്നത് കേൾക്കുകയും ചെയ്യുംബോഴായിരിക്കും വലയിലായത് തിരിച്ചറിയുക. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
