സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ലെവി മൂന്ന് മാസത്തേക്ക് അടക്കുന്നതിനുള്ള സംവിധാനം ഉടൻ നിലവിൽ വരും
ജിദ്ദ: സൗദിയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി അറിയിച്ചു.
വർക്ക് പെർമിറ്റിനുള്ള ലെവി മൂന്ന് മാസത്തേക്ക് അടക്കുന്നതിനുള്ള സംവിധാനം വരുമെന്ന് നേരത്തെ അധികൃതർ സൂചിപ്പിച്ചിരുന്നു.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ എല്ലാ തീരുമാനങ്ങളിലും സ്വകാര്യമേഖലയുമായും സൗദി ചേംബേഴ്സ് കൗൺസിലുമായും ശക്തമായ പങ്കാളിത്തം തുടരുമെന്നും മന്ത്രി സൂചിപ്പിച്ചു.
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം മൂലം നാലര ലക്ഷത്തോളം സൗദി യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa