സൗദിയിൽ 19 മാസം ജയിലിൽ കഴിഞ്ഞ നിരപരാധിക്ക് എട്ട് ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ജിദ്ദ: ഒരു ക്രിമിനൽ കേസിൽ 19 മാസം ജയിലിൽ കഴിയേണ്ടി വന്ന് അവസാനം നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ജയിൽ മോചിതനായ സൗദി പൗരനു എട്ട് ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
പ്രസ്തുത കേസിലെ ക്രിമിനൽ കോർട്ട് ഉത്തരവിട്ട വിധിയെ ഇപ്പോൾ ജിദ്ദ അപ്പീൽ കോർട്ട് ശരി വെക്കുകയായിരുന്നു.
ജയിലിൽ കഴിഞ്ഞ നാളുകളിലെ സാംബത്തികവും മാനസികവുമായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൗദി പൗരൻ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.
പ്രതിയുടെ വരുമാനവും സാമൂഹിക നിലയും മറ്റു നിരവധി കാര്യങ്ങളും പരിശോധിച്ച ശേഷമായിരുന്നു 8 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിയായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa