സൗദി പ്രവാസികൾക്ക് വാക്സിൻ പേര് സംബന്ധിച്ചുണ്ടായിരുന്ന ആശങ്കക്ക് അവസാനം; കോവിഷീൽഡ് ആസ്ട്രാസെനക്കക്ക് തുല്യമാണെന്ന് സൗദി അധികൃതർ അംഗീകരിച്ചു
റിയാദ്: ഇന്ത്യയിൽ ലഭിക്കുന്ന കോവിഷീൽഡ് സൗദിയിലെ ആസ്ട്രാസെനക്ക വാക്സിനു തുല്യമാണെന്ന് സൗദി അധികൃതർ അംഗീകരിച്ചു.
റിയാദ് ഇന്ത്യൻ എംബസിയാണു ഇക്കാര്യം ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്.
കോവിഷീൽഡും ആസ്ട്രാസെനക്കയും ഒരേ വാക്സിൻ ആണെങ്കിൽ പോലും സൗദിയിലും ഇന്ത്യയിലും രണ്ട് പേരിൽ അറിയപ്പെടുന്നത് പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇതോടെ വാക്സിൻ സംബന്ധിച്ച് ഉണ്ടായിരുന്ന ആശങ്കകൾക്ക് ഒരു പരിധി വരെ പരിഹാരമായിരിക്കുകയാണെന്ന് തന്നെ പറയാം.
നേരത്തെ വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നംബർ ചേർക്കാൻ സാധിക്കാത്തവർക്ക് പ്രസ്തുത സൗകര്യം ചെയ്ത് കൊടുക്കാൻ കേരള സര്ക്കാര് നടപടി സ്വീകരിച്ചിരുന്നു.
അതോടൊപ്പം വാക്സിനേഷൻ മുൻ ഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയും സെക്കൻഡ് ഡോസ് പ്രവാസികൾക്ക് വേഗത്തിലാക്കിയും സര്ക്കാര് നടപടികൾ സ്വീകരിച്ചതും പ്രവാസികൾക്ക് ആശ്വാസമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
