Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ വണ്ടിച്ചെക്ക് കേസിൽ തടവും പിഴയും ശിക്ഷ വിധിച്ചു

റിയാദ്: പണമില്ലാത്ത അക്കൗണ്ടുകളുടെ പേരിൽ ചെക്കെഴുതിയ കേസിൽ 9 പേരെ ശിക്ഷിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

എഴുതിയ തുകകൾക്കനുസൃതമായാണു പിഴ വിധിച്ചിട്ടുള്ളതെന്ന് അറിയിപ്പിൽ പറയുന്നു.

അതോടൊപ്പം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഒന്ന് മുതൽ ആറു മാസം വരെയാണ് തടവ്.

ചില കേസുകളിൽ തടവ് ഒഴിവാക്കി പിഴയും സ്വന്തം ചിലവിൽ താൻ ചെയ്ത കുറ്റം പ്രസിദ്ധപ്പെടുത്തലുമാക്കി ശിക്ഷ ചുരുക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്