തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തവക്കൽന ആപ്പിനെച്ചൊല്ലി മർദ്ദനം; ദമാമിൽ മൂന്ന് പേർ ആശുപത്രിയിലായി: വീഡിയോ കാണാം

ദമാം:  സെക്യൂരിറ്റി ജീവനക്കാരൻ മാളിൽ കയറുന്നതിനു തവക്കൽനാ ആപിലെ വിവരങ്ങൾ പരിശോധിച്ചത് സംഘർഷത്തിലേക്ക് നയിച്ചു.

ദമാമിലെ ഒരു മാളിൽ രണ്ട് ദിവസം മുംബ് എത്തിയ ഒരു സ്ത്രീയുടെയും മകളുടെയും തവക്കൽന വിവരങ്ങൾ നിയമത്തിന്റെ ഭാഗമായി സെക്യുരിറ്റി ജീവനക്കാരൻ പരിശോധിച്ചിരുന്നു. അപ്ഡേഷൻ ആവശ്യമായതിനാൽ അപ്ഡേഷൻ നടത്തിയതിനു ശേഷമാണ് മാളിലേക്ക് പ്രവേശിപ്പിച്ചത്.

എന്നാൽ പിന്നീട് ഇത് ചോദ്യം ചെയ്യാനായി ഒരു യുവാവ് എത്തുകയും സെക്യൂരിറ്റി ജീവനക്കാരുമായി സംഘർഷമുണ്ടാകുകയും ചെയ്യുകയായിരുന്നു.

സംഘർഷത്തിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്കേറ്റു. അതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്