തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഒന്നര വർഷത്തോളം നാട്ടിൽ അവധിയിൽ കഴിഞ്ഞ് മാലിദ്വീപ് വഴി സൗദിയിൽ തിരിച്ചെത്തിയ പ്രവാസി കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: നാട്ടിൽ അവധിക്ക് പോയി 16 മാസത്തിനു ശേഷം സൗദിയിൽ തിരിച്ചെത്തിയ പ്രവാസി കോവിഡ് മൂലം മരിച്ചു.

കൊല്ലം നെടുംബന കുളപ്പാടം സ്വദേശി പാറപ്പുറത്ത് വീട് നിസാമുദ്ദീൻ (52)ആണ് ജിദ്ദയിൽ മരിച്ചത്.

മെയ് 3 നു മാലിദ്വീപ് വഴിയായിരുന്നു നിസാമുദ്ദീൻ സൗദിയിലെത്തിയത്. ദമാമിൽ വന്നിറങ്ങി ജിദ്ദയിലേക്ക് റോഡ് മാർഗം എത്തിയ നിസാമുദ്ദീനെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയ് 9 നു ജിദ്ദ മഹ്ജർ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം ഗുരുതരമാകുകയും ഇന്നലെ ഉച്ചയോടെ മരണപ്പെടുകയും ചെയ്തു.

ജിദ്ദയിലെ അൽമൊഹൈദിബ് വാട്ടർ കമ്പനിയിൽ സ്റ്റോർ കീപറായി ജോലി ചെയ്തിരുന്ന നിസാമുദ്ദീൻ കഴിഞ്ഞ 27 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു.
പിതാവ് സലാഹുദീൻ, മാതവ് ജമീല, ഭാര്യ/അമീന. മക്കൾ.:മുഹമ്മദ് ബിലാൽ, അസറുദ്ദീൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്