സൗദിക്ക് പുറത്തുള്ള വിദേശികൾക്ക് സൗദിയിൽ വസ്തുവകകൾ വാങ്ങാൻ അനുമതി നൽകുന്നതിനെക്കുറിച്ച് പഠനം
റിയാദ്: സൗദിയിലെ സ്വദേശികളും വിദേശികളുമല്ലാത്തവർക്കും രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൈ വെക്കുന്നതിനു അനുമതി നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ സൗദി ശൂറാ കൗൺസിൽ അംഗീകാരം നൽകി.
മക്ക, മദീന എന്നിവിടങ്ങളിലൊഴികെയുള്ള പ്രദേശങ്ങളിൽ വസ്തുവകകൾ വാങ്ങാൻ സൗദിക്ക് പുറത്തുള്ള വിദേശികൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ചാണു പഠനം.
പ്രസ്തുത വിഷയത്തിൽ ശൂറാ കൌൺസിൽ അംഗം അസാഫ് അബൂ സനീൻ നല്കിയ നിർദ്ദേശം ശൂറ അംഗീകരിക്കുകയായിരുന്നു.
തുടർന്ന് ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്താൻ ശൂറ കൗൺസിൽ സർക്കാരിനു ശുപാർശ നൽകുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa