നിലവിലെ കൊറോണ വകഭേദത്തെ പ്രതിരോധിക്കാൻ ഒരു ഡോസ് വാക്സിൻ മതിയാകില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയ പ്രിവന്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി
ജിദ്ദ: ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ ഡെൽറ്റ വകഭേദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി പ്രിവന്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി അവലോകനം ചെയ്തു.
ഈ വകഭേദത്തെ നേരിടാൻ ഒരു ഡോസ് കൊണ്ട് സാധ്യമാകില്ലെന്നതിനാൽ പരമാവധി ജനങ്ങൾക്ക് രണ്ടാം ഡോസ് നൽകുന്നതിനു ബ്രിട്ടിഷ് സർക്കാർ നിർബന്ധിതരായത് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡെൽറ്റ വകഭേദം വിവിധ രാജ്യങ്ങളിൽ വ്യാപിക്കൽ തുടങ്ങിയിട്ടുണ്ടെന്നും ഇപ്പോൾ ചൈനയിലും എത്തിയതായും അബ്ദുല്ല അസീരി വ്യക്തമാക്കി.
സൗദിയിൽ ആക്റ്റീവ് കേസുകൾ പതിനായിരത്തിനു മുകളിലാണുള്ളത്. 10,112 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
1175 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1262 പേർ രോഗമുക്തരായി. 1559 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 18 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7537 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa