Sunday, September 22, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിനു നാളെ ഉച്ചക്ക് 1 മണി മുതൽ അപേക്ഷിക്കാം; സൗദിക്കകത്തുള്ള 60,000 പേർക്ക് മാത്രം ഹജ്ജിന് അനുമതി

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായി ചുരുക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

60,000 ആഭ്യന്തര തീർഥാടകർക്ക് മാത്രമായിരിക്കും ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കുക.

കൊറോണ വൈറസിന്റെ വിവിധ വാകഭേദങ്ങൾ കണ്ടു വരുന്ന സാഹചര്യത്തിലാണ് ഹജ്ജിന് അനുമതി ആഭ്യന്തര തീർഥാടകർക്ക് മാത്രമായി ചുരുക്കിയത്.

നാളെ (ജൂൺ 13 ഞായറാഴ്ച) ഉച്ചക്ക് ഒരു മണി മുതൽ ഹജ്ജിനു രെജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ ഓപ്പൺ ആകുമെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൽ ഫതാഹ് മഷാത് അറിയിച്ചു.  ജൂൺ 23 ബുധനാഴ്ച വരെ രെജിസ്റ്റർ ചെയ്യാം. നേരത്തെ രെജിസ്റ്റർ ചെയ്തു എന്നത് കൊണ്ട് മുൻ ഗണന ലഭിക്കില്ല

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഹജ്ജ് നിർവ്വഹിക്കാത്തവർക്കായിരിക്കും രെജിസ്റ്റ്രേഷനിൽ മുൻ ഗണന ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

18 നും 65 നും ഇടയിൽ പ്രായമുള്ള തവക്കൽനായിൽ ഇമ്യൂൺ ആയവർക്ക് മാത്രമാണ് ഹജ്ജിനു അനുമതി നൽകുകയെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്