അസീറിൽ കാർ മലഞ്ചെരുവിലേക്ക് മറിഞ്ഞു; യത്രക്കാർ രക്ഷപ്പെട്ടു: അപകട കാരണം വിവരിച്ച് ഡ്രൈവർ
സൗദിയിലെ അസീറിലെ സൂദ മല നിരയിൽ നിന്ന് കാർ മലഞ്ചെരുവിലേക്ക് മറിഞ്ഞു.
കാറിലുണ്ടായിരുന്ന സൗദി പൗരനും കുട്ടികളടങ്ങുന്ന കുടുംബവും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വലിയ ഇറക്കത്തിൽ താൻ തുടർച്ചയായി ബ്രേക്ക് ഉപയോഗിച്ചതാണു അപകടത്തിലേക്ക് നയിച്ചതെന്ന് കാർ ഓടിച്ച സൗദി പൗരൻ വ്യക്തമാക്കി.
ബ്രേക്ക് തുടർച്ചയായി കൂടുതൽ നേരം ഉപയോഗിച്ചത് ബ്രേക്ക് പ്രവർത്തന രഹിതമാകാൻ കാരണമാകുകയായിരുന്നു. തുടർന്ന് കാർ മലയിൽ ഇടിക്കുകയും മൂന്ന് തവണ മറിയുകയും ചെയ്തതായി സൗദി പൗരൻ പറഞ്ഞു.
ചുരങ്ങളിൽ നിന്ന് ഇറങ്ങുന്നവർ വളരെയധികം സൂക്ഷിക്കണമെന്നും ചുരമിറങ്ങുന്ന സമയം എങ്ങനെയാണ് ബ്രേക്ക് ഉപയോഗിക്കേണ്ടത് എന്ന് വിവരിക്കുന്ന സൂചനാ ബോഡുകൾ മുനിസിപ്പാലിറ്റി അധികൃതർ ചുരങ്ങളിൽ സ്ഥാപിക്കണമെന്നും സൗദി പൗരൻ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa