Monday, September 23, 2024
Saudi ArabiaTop Stories

ഈ വർഷം ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങൾ

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനു പോകുന്നവർ  പോർട്ടലിൽ രെജിസ്റ്റർ ചെയ്യുന്നതിനു മുംബ് അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങൾ ഇവയാണ്.

1. സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമടങ്ങുന്ന 60,000 പേർക്ക് മാത്രമാണ് ഈ വർഷം ഹജ്ജിനു അനുമതി.

2. ഹജ്ജിനു അപേക്ഷിക്കുന്നവർ മാറാവ്യാധികൾ ഇല്ലാത്തവരായിരിക്കണം.

3. ഹജ്ജിനു അപേക്ഷിക്കുന്നവർ 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

4. ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനു തവക്കൽനായിൽ സ്റ്റാറ്റസ് ഇമ്യൂൺ ആയിരിക്കണം.

5. http://localhaj.haj.gov.sa എന്ന പോർട്ടൽ വഴിയാണ് രെജിസ്റ്റ്രേഷൻ നടത്തേണ്ടത്.

6. ജൂൺ 13 ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ഓപണാകുന്ന പോർട്ടൽ വഴി ജൂൺ 23 ബുധനാഴ്ച രാത്രി 10 മണി വരെ രെജിസ്റ്റർ ചെയ്യാം. ജൂൺ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ പാക്കേജുകൾ തെരഞ്ഞെടുക്കാം.

7. വേഗത്തിൽ രെജിസ്റ്റർ ചെയ്തു എന്നത് കൊണ്ട് മുൻ ഗണന ലഭിക്കില്ല. അർഹരായവരെ തിരഞ്ഞെടുത്തായിരിക്കും അവസരം നൽകുക.

8. കഴിഞ്ഞ 5 വർഷങ്ങൾക്കുള്ളിൽ ഹജ്ജ് നിർവ്വഹിക്കാത്തവർക്കായിരിക്കും ഈ വർഷം ഹജ്ജിനു മുൻ ഗണന നൽകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്