ഇന്ത്യയടക്കം റെഡ് ലിസ്ററിൽ പെട്ട രാജ്യങ്ങളിലുള്ളവർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് ബഹ്റൈൻ നിർത്തി
മനാമ: റെഡ് ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് ബഹ്റൈൻ താൽക്കാലികമായി നിർത്തിവച്ചു.
ഈ നിർദ്ദേശം രാജ്യത്തിന് പുറത്തുള്ളവർക്കാണു ബാധകം. പകർച്ചവ്യാധിയെ അതിജീവിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ നിർദ്ദേശമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
കോവിഡ് -19 വ്യാപനത്തെ നിയന്ത്രിക്കുന്നതിലുള്ള പുരോഗതി സംബന്ധിച്ച് ദേശീയ മെഡിക്കൽ ടീമിന്റെ വിലയിരുത്തൽ പരിശോധിച്ച് റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങൾ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യും.
നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപാൾ, വിയ്റ്റ്നാം , ശ്രീലങ്ക എന്നീ രാജ്യങ്ങളാണു ബഹ്രൈന്റെ റെഡ് ലിസ്റ്റിൽ ഉള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa