തന്റെ നഷ്ടപ്പെട്ട കേൾവി ശക്തി അഞ്ചാം വയസ്സിൽ തിരികെ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന വീഡിയോ സംബന്ധിച്ച് സൗദി യുവാവിനു പറയാനുള്ളത്; വീഡിയോ കാണാം
ജിദ്ദ: പത്താം മാസത്തിൽ മെനിഞ്ചൈറ്റിസ് ബാധിച്ച് കേൾവി ശക്തി നഷ്ടപ്പെട്ട സൗദി യുവാവ് അഞ്ചാം വയസ്സിൽ കോക്ലിയർ ഇം പ്ലാന്റ് സർജറി വഴി കേൾവി ശക്തി തിരികെ ലഭിച്ചപ്പോൾ താൻ കരയുന്ന വീഡിയോ സംബന്ധിച്ച് വിവരങ്ങൾ പങ്ക് വെച്ചത് ശ്രദ്ധേയമായി.
ഫഹദ് ബകർ എന്ന സൗദി യുവാവാണു 20 വർഷം മുമ്പ് തനിക്ക് കേൾവി ശക്തി തിരികെ കിട്ടിയ സംഭവം അൽ അറബിയ ചാനലിനോട് വിശദീകരിച്ചത്.
അഞ്ച് വർഷത്തോളം ആംഗ്യ ഭാഷയിൽ ജീവിച്ച ഫഹദിനു കേൾവി ശക്തി തിരികെ ലഭിച്ച ശേഷം വാക്കുകൾ ഉച്ചരിച്ച് മുന്നേറുന്നതിനു തന്റെ കുടുംബം എല്ലാ പിന്തുണയും നൽകിയിരുന്നു.
ബാച്ചിലേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ ഫഹദ് മനുഷ്യന്റെ നിശ്ചയദാർഡ്യത്തിനു മുന്നിൽ ഒന്നും പ്രതിബന്ധമല്ലെന്നാണു പറയുന്നത്.
അഞ്ചാം വയസ്സിൽ കേൾവി ശക്തി കിട്ടിയപ്പോൾ ഫഹദ് കരയുന്നതും ഇപ്പോൾ 25 ആം വയസ്സിൽ അത് സംബന്ധിച്ച് വിവരിക്കുന്നതും കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa