സൗദിയിലെ ചില ഭാഗങ്ങളിൽ പ്രായമുള്ളവർക്കുളള വാക്സിനേഷൻ 98 ശതമാനവും പൂർത്തിയായി
റിയാദ്: അറുപതും അതിനു മുകളിലുമുള്ളവർക്കുള്ള കൊറോണ വാക്സിനേഷൻ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ 98 ശക്തമാനം പൂർത്തീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും ചുരുങ്ങിയത് ഒരു ഡോസെങ്കിലും നൽകിക്കൊണ്ടാണു കൂടുതൽ പേർക്ക് വക്സിൻ നൽകാൻ സാധിച്ചത്.
സൗദിയിൽ നിലവിൽ 10879 പേർ ചികിത്സയിലുണ്ട്. അതിൽ 1533 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
സൗദിയിൽ 1022 പേർക്ക് കൂടി രോഗമുക്തി ലഭിച്ചപ്പോൾ പുതിയ രോഗികളുടെ എണ്ണം 1309 ആണ്.
14 കൊറോണ മരണം കൂടി രേഖപ്പെടുത്തിയതോടെ സൗദിയിലെ ആകെ കൊറോണ മരണം 7635 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa