Tuesday, September 24, 2024
Saudi ArabiaTop Stories

പത്ത് ദിവസത്തെ തിരച്ചിലിനു ശേഷം സൗദിയിൽ തോട്ടിൽ ഒഴുകിപ്പോയ ഫിറാസിനെ കണ്ടെത്തി

റിയാദ്: പത്ത് ദിവസം മുമ്പ് റിയാദിലെ വാദി ഹായിറിലെ തോട്ടിൽ കാണാതായ ഏഴ് വയസ്സുകാരനായ സൗദി ബാലൻ ഫിറാസിനെ അവസാനം കണ്ടെത്തി.

കുടുംബത്തോടൊപ്പം ഉല്ലസിക്കുന്നതിനിടയിലായിരുന്നു ഫിറാസ് തോട്ടിലേക്ക് വീണത്.

കുട്ടി വീണ സമയത്ത് കൂടെയുണ്ടായിരുന്ന പിതാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്കും മരങ്ങളുടെ സാന്നിദ്ധ്യവുമെല്ലാം കാരണം ശ്രമം പരാജയപ്പെടുകയായിരുന്നു.

തുടർന്ന് കനാലിലേക്കുള്ള 16 നീർച്ചാലുകൾ അടച്ചതിനു ശേഷമാണ് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടർന്നത്.

ഡ്രോണുകൾ ഉപയോഗിച്ചും ഡമ്മി പരീക്ഷണം നടത്തിയും  ഡൈവേഴ്സിന്റെ സഹായത്തോടെയുമെല്ലാം കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്