സൗദി നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതായി സൂചന; പള്ളികളിലെ കൊറോണ മുൻകരുതൽ നിയമങ്ങളിൽ മാറ്റം: വിശദമായി അറിയാം
റിയാദ്: ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി രാജ്യത്തെ പള്ളികളിലെ കൊറോണ പ്രതിരോധ നിബന്ധനകളിൽ മതകാര്യ വകുപ്പ് പരിഷ്ക്കരണം വരുത്തി. അവ താഴെ പറയും പ്രകാരമായിരിക്കും.
1. രണ്ട് സ്വഫുകൾക്കിടയിൽ ഒരു സ്വഫ് ആളില്ലാതെ ഉപേക്ഷിക്കണമെന്ന നിബന്ധന റദ്ദാക്കി ; അതേ സമയം സ്വഫിൽ ആളുകൾ ഒന്നര മീറ്റർ അകലം പാലിക്കുന്നത് തുടരണം.
2. ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കുറച്ചത് റദ്ദാക്കി. ഇനി മുതൽ മുംബുള്ളത് പോലെയായിരിക്കും ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള സമയം ദൈർഘ്യം. ഫജ്ർ നമസ്ക്കാരത്തിനു 25 മിനുട്ട്, മഗ്‌രിബ് നമസ്ക്കാരത്തിനു 10 മിനുട്ട്, മറ്റു നമസ്ക്കാരങ്ങൾക്ക് 20 മിനുട്ട് എന്നിങ്ങനെയായിരിക്കും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയ ദൈർഘ്യം.
3. ജുമുഅ ഖുതുബയും നമസ്ക്കാരവും 15 മിനുട്ട് കൊണ്ട് തീർക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. അതേ സമയം നബിചര്യക്ക് വിരുദ്ധമായി നീട്ടാനും പാടില്ല.
4. പള്ളികളിൽ മുസ്ഹഫുകൾ ലഭ്യമാക്കും. അതേ സമയം വിശ്വാസികൾ പള്ളിയിൽ വരുന്ന സമയ. സ്വന്തം മുസ് ഹഫ് കൊണ്ട് വരണമെന്ന് ആഹ്വാനം.
5. പള്ളികളിൽ ക്ലാസുകൾക്ക് അനുമതി. സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണമെന്ന് നിബന്ധന.
6. പള്ളികളിലെ വാട്ടർ കുളറുകളും റെഫ്രിജറേറ്ററും പ്രവർത്തിപ്പിക്കാൻ അനുമതി.
എന്നിങ്ങനെയാണ് മതകാര്യ വകുപ്പിന്റെ പുതിയ നിർദ്ദേശം. അതേ സമയം മാസ്ക്ക് ധരിക്കലും മുസ്വല്ല് കൊണ്ട് വരലും മറ്റു പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കലും തുടരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa