സൗദിയിൽ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ഷെഡ്യൂൾ ഉടൻ തയ്യാറാകും; വിയർപ്പ് കാരണം നനയുംബോൾ മാസ്ക് മാറ്റണമെന്ന് നിർദ്ദേശം; രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധനവ്
ജിദ്ദ: രാജ്യത്ത് സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ഷെഡ്യുൾ വരും ദിവസങ്ങളിൽ ഒരുങ്ങുമെന്ന് അൽ ഇഖ്ബാരിയ ചാനലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ സമയം സൗദിയിൽ പുതുതായി രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ രോഗികളേക്കാൾ വർദ്ധനവ് രേഖപ്പെടുത്തിയത് ആശ്വാസം പകരുന്നുണ്ട്.
പുതുതായി 1212 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1510 പേരാണ് സുഖം പ്രാപിച്ചത്.നിലവിൽ 10584 പേർ ചികിത്സയിലുണ്ട്. 14 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7691 ആയി ഉയർന്നു. നിലവിൽ 1489 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിയർപ്പ് കാരണം നനയുന്ന സമയങ്ങളിൽ മാസ്ക് മാറ്റേണ്ടതിന്റെ ആവശ്യകത കിംഗ് സൗദ് മെഡിക്കൽ സിറ്റി ഓർമ്മപ്പെടുത്തി.
ഈർപ്പം അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മാസ്കിന്റെ ഉപയോഗക്ഷമത കുറയ്ക്കുന്നുവെന്നും ബാക്ടീരിയകളുടെ വ്യാപനത്തിന് കാരണമാകുമെന്നും കിംഗ് സൗദ് മെഡിക്കൽ സിറ്റി ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa