ജിസാനിൽ ജോലിക്കിടെ ഉയരത്തിൽ നിന്ന് താഴെ വീണ് മലയാളി യുവാവ് മരിച്ചു
ജിസാൻ: അൽ ഈദാബിയിൽ ജോലിക്കിടെ താഴെ വീണു പരിക്കേറ്റ മലയാളി യുവാവ് മരിച്ചു.
പാലക്കാട് പൂവക്കോട് സ്വദേശി പടിഞ്ഞാറകത്ത് മുർത്തസ (28) ആണ് ഡെക്കറേഷൻ ജോലിക്കിടെ ഉയരത്തിൽ നിന്ന് തലയടിച്ച് വീണു സംഭവിച്ച പരിക്കിനെത്തുടർന്ന് മരിച്ചത്.
തന്റെ പിതാവ് മൊയ്തീൻ മൗലവിയോടൊത്ത് ജോലി ചെയ്യുന്നതിനിടയിലായിരുന്നു അപകടം.
പരിക്കേറ്റയുടൻ ജിസാൻ കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിക്കുകയും ഓപ്പറേഷൻ നടത്തുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരായ ശമീർ അംബലപ്പാറ, ഖാലിദ് പട്ല, സലീം എടവണ്ണ, ആരിഫ് ഒതുക്കുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa