Wednesday, September 25, 2024
Saudi ArabiaTop Stories

ഖമീസ് മുഷൈത്തിനു നേരെ ഹൂത്തി ബോംബ് ഡ്രോൺ ആക്രമണ ശ്രമം

ഖമീസ് മുഷൈത്തിനു നേരെ ഹൂത്തികൾ നടത്തിയ ബോംബ് ഡ്രോൺ ആക്രമണ ശ്രമം തകർത്തതായി സഖ്യ സേന അറിയിച്ചു.

ജന വാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ ആക്രമണങ്ങൾ നടത്തുന്നതിനെ അപലപിച്ച സഖ്യ സേന  സാധാരണക്കാരുടെ സുരക്ഷക്കായി ആവശ്യമായ നടപടികൾ തങ്ങൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.നൽകി.

സൗദിയിലെ വിവിധ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സമീപ ദിനങ്ങളിൽ മാത്രം ഹൂത്തികൾ നിരവധി പ്രകോപനപരമായ അക്രമങ്ങളാണു നടത്തിയിട്ടുള്ളത്.

കഴിഞ്ഞ ശനിയാഴ്ച മാത്രം 17 ബോംബ് ഡ്രോൺ ആക്രമണങ്ങളാണു ഹൂത്തികൾ സൗദിയിലെ വിവിധ നഗരങ്ങൾ ലക്ഷ്യമാക്കി നടത്തിയത്.

എന്നാൽ എല്ലാ ആക്രമണങ്ങളെയും വ്യോമ പ്രതിരോധ സേന സൂക്ഷമമായി പിന്തുടരുകയും ആകാശത്ത് വെച്ച് തന്നെ തകർക്കുകയും ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്