Friday, September 27, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് മടങ്ങാനുദ്ദേശിക്കുന്നവർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് നേപ്പാൾ ഇന്ന് മുതൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നു

കരിപ്പൂർ: സൗദിയിലേക്ക് മടങ്ങാനുദ്ദേശിക്കുന്ന പ്രവാസികൾക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്ന വാർത്തയാണ്  നേപ്പാളിൽ നിന്ന് വന്നിട്ടുള്ളത്.

സൗദിയടക്കം വിവിധ രാജ്യങ്ങളിലേക്ക് വ്യാഴാഴ്ച  മുതൽ  അന്താരാഷ്ട്ര വിമാന  സർവീസ് പുനരാരംഭിക്കുന്നതിന് നേപ്പാൾ മന്ത്രി സഭ അംഗീകാരം നൽകിയതായാണ് നേപാൾ ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൗദി അടക്കമുള്ള അന്താരാഷ്ട്ര ലോക്കേഷനുകളിലേക്കുള്ള ഒരാഴ്ചത്തെ  ഷെഡ്യുളുകൾ  ഇതിനകം  സിവിൽ എവിയേഷൻ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജൂൺ  30 വരെയുള്ള  ഷെഡ്യുളാണ് പ്രസിദ്ധികരിച്ചത്.

സൗദിയിലെ ദമാമിലേക്കാണ് ഷെഡ്യുൾ  ഉള്ളത്. അതോടൊപ്പം ദോഹ, അബുദാബി, ഒമാൻ എന്നീ ഗൾഫ് ഡെസ്റ്റിനേഷനുകളിലേക്കും  ഇന്ത്യയിലേക്കും സർവീസ്  ഉണ്ട്.

നേരത്തെയുള്ളത് പോലെ നേപ്പാളിൽ നിന്ന് സൗദിയിലേക്ക് സർവീസുകൾ നടന്നാൽ പ്രവാസികൾക്ക് അത് വലിയ ആശ്വാസമാകും എന്നുറപ്പാണ്.

കാരണം നേപ്പാൾ വഴി  സൗദിയിലെത്താൻ നിലവിൽ പ്രവാസികൾക്ക് മറ്റു രാജ്യങ്ങളിലൂടെ പോകുന്നതിനു  ചെലവാകുന്നതിന്റെ  പകുതിയിൽ താഴെ മാത്രമേ മുടക്ക് വരികയുള്ളൂ.

എതായാലും വരും മണിക്കൂറുകളിൽ ആശ്വാസം നൽകുന്ന വാർത്തകൾ കേൾക്കാനാകും എന്ന്  പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്