റിയാദിൽ ഇന്ന് രണ്ട് സൗദി പൗരന്മാരുടെ വധ ശിക്ഷ നടപ്പാക്കി
റിയാദ് :വ്യത്യസ്ത കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ട് സൗദി പൗരന്മാരുടെ വധ ശിക്ഷ ഇന്ന് റിയാദിൽ വെച്ച് നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുഹമ്മദ് ബിൻ ജിഹാദ് അൽ അൻസി എന്ന സൗദി പൗരനെ നിറയൊഴിച്ച് കൊ ലപ്പെടുത്തിയ ബസാം ബിൻ മുഖ്ബൽ അൽ റുവൈലി എന്ന സ്വദേശിയെയാണ് ഒരു കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
അതോടൊപ്പം ഖാലിദ് ബിൻ ബന്ദർ അൽ ഉത്തയ്ബി എന്ന സ്വദേശിയെ നിറയൊഴിച്ച് കോലപ്പെടുത്തിയ നായിഫ് ബിൻ ഹാദി അൽ ഉത്തയ്ബി എന്ന സൗദി പൗരനെയും വധശിക്ഷക്ക് വിധേയനാക്കി.
രണ്ട് പ്രതികളെയും പിടികൂടുകയും വിചാരണയിൽ പ്രതികൾക്കെതിരെയുള്ള കേസുകൾ തെളിയിക്കപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa