ഒരു വർഷത്തിലധികം നാട്ടിൽ കഴിഞ്ഞ് ബഹ്റൈൻ വഴി സൗദിയിലെത്തിയ പ്രവാസി അന്തരിച്ചു
ഖമിസ് മുശൈത്: അഞ്ചു ദിവസങ്ങൾക്കു മുമ്പ് ബഹ്റൈൻ വഴി സൗദിയിൽ എത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു
കല്യാശ്ശേരി മാങ്ങാട് സ്വദേശി കണ്ടത്തിൽ വീട്ടിൽ പ്രദീപാണ് (51) അന്തരിച്ചത്.
ഖമീസ് മുഷൈതിൽ നിന്ന് 200 കിലോമീറ്റ റിലധികം അകലെയുള്ള തത്ത്ലീത്ത് ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വയറുവേദനയെ തുടർന്നാണ് സുഹൃത്തുക്കൾ പ്രദീപിനെ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ 25 വർഷങ്ങളായി തത്ത്ലീ തിലെ ഒരു സ്പെയർപാർട്സ് കടയിൽ ജോലിചെയ്തുവരികയായിരുന്നു പ്രദീപ്.
ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ട്.
മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa