Sunday, September 29, 2024
Saudi ArabiaTop Stories

കഴിഞ്ഞ മൂന്നര വർഷത്തിനിടെ സൗദിയിൽ പിടിക്കപ്പെട്ടത് 56 ലക്ഷം ഇഖാമ തൊഴിൽ നിയമ ലംഘകർ; ഏറ്റവും കൂടുതൽ നുഴഞ്ഞു കയറിയത് രണ്ടു രാജ്യങ്ങളിൽ നിന്നുള്ളവർ

റിയാദ് കഴിഞ്ഞ മൂന്നര വർഷത്തിനിടെ സൗദി ആഭ്യന്തര മന്ത്രാലയം വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് നടന്ന പരിശോധനയിൽ ഇതുവരെ 56 ലക്ഷത്തിലധികം ഇഖാമ തൊഴിൽ അതിർത്തി നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

2017 നവംബർ 15 മുതൽ ഈവർഷം ജൂൺ 24 വരെയുള്ള പരിശോധനകളുടെ കണക്കാണിത്.

ആകെ 56,51,619 നിയമലംഘകരെ ആണ് പിടികൂടിയത്. ഇതിൽ 43, 23,083 പേർ ഇഖാമ നിയമലംഘകരും 8,03,186 പേര് തൊഴിൽ നിയമ ലംഘകരും 5,25,350 പേര് അതിർത്തി സുരക്ഷാ നിയമ ലംഘകരുമാണ്.

സൗദിയിലേക്ക് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറാൻ ശ്രമിച്ചതിന് പിടിക്കപ്പെട്ടത് എത്യോപ്യൻ പൗരന്മാരാണ്.

ഒരു ലക്ഷത്തി 1,16,930 പേരാണ് അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ചത്. അതിൽ 54 ശതമാനം എത്യോപ്യക്കാരും 43 ശതമാനം യമനികളും ബാക്കി മൂന്ന് ശതമാനം മറ്റു രാജ്യക്കാരും ആണ്.

അതോടൊപ്പം സൗദിയിൽ നിന്ന് പുറത്തേക്ക് നുഴഞ്ഞ് കടക്കാൻ ശ്രമിച്ച 9550 പേരെയും അതിർത്തി വഴി നുഴഞ്ഞുകയറിയവരെയും ഇക്കാമ തൊഴിൽ നിയമ ലംഘകരെയും സംരക്ഷിച്ചതിന് 8241 പേരെയും പിടികൂടിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്