തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഇന്ത്യ-യുഎഇ വിമാനസർവീസ് വിലക്ക് ഇനിയും നീളുമെന്ന് സൂചന

ഇന്ത്യ-യുഎഇ വിമാനസർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീളും എന്ന് സൂചന നൽകിക്കൊണ്ട് റിപ്പോർട്ടുകൾ.

ആരോഗ്യ, സുരക്ഷാ  പ്രോട്ടോക്കോളുകൾ പരിഗണിച്ച് യാത്രാവിലക്ക് ഇനിയും നീളും എന്നാണ് സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച നോട്ടീസ് ടു എയർ മെൻ (നോട്ടാം) ഉദ്ധരിച്ച് ചില മാധ്യമങ്ങൾ  ജൂലൈ 21 വരെ യാത്രാ നിയന്ത്രണം  തുടരുമെന്നാണ് സൂചിപ്പിക്കുന്നത്.

അതേ സമയം നൊട്ടാം സമ്മറി മിക്കവാറും എല്ലാ ദിവസവും ഇഷ്യു ചെയ്യാറുണ്ടെന്നും അവ ഏത് സമയവും മാറ്റങ്ങൾക്ക് വിധേയം ആണെന്നും സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഖലീജ് ടൈംസ്നെ  അറിയിച്ചിട്ടുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്